Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അവസാന മണിക്കൂറിലും ജാഗ്രത, അവസരം പാഴാക്കരുത് -കെ.എം.സി.സി

അൽകോബാർ കെ.എം.സി.സി സംഘടിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പ് ബോധവത്കരണ കൺവെൻഷനിൽനിന്ന്. 

അൽകോബാർ - അവസാന മണിക്കൂറിലും ജാഗ്രത കൈവിടരുതെന്നും അവസരം പാഴാക്കരുതെന്നുമുള്ള ബോധവത്കരണ പരിപാടിയുമായി അൽകോബാർ കെ.എം.സി.സി. കേരളത്തിന്റെ സമഗ്ര വികസനത്തിനും സമാധാന ജീവിതത്തിനും കേരള ജനത ഐക്യജനാധിപത്യ മുന്നണിക്ക് വോട്ട് നൽകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും മാധ്യമ വക്താവുമായ ഷാഫി ചാലിയം അഭിപ്രായപ്പെട്ടു. 
അൽകോബാർ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച പ്രവാസ മണ്ണിൽ നിന്നും ബൂത്തിലേക്ക് എന്ന തലക്കെട്ടിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വർഗീയത വളർത്തുന്ന ബി.ജെ.പിയും രാഷ്ട്രീയ ഫാസിസം നടത്തുന്ന ഇടതു മുന്നണിയും കേരളത്തിലെ വിശ്വാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ശത്രുക്കളായി മാറുന്ന അവസ്ഥയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളിൽ നിന്നും കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


പ്രവാസി നീതി നിഷേധത്തിന്റെ നാളുകൾ ആയിരുന്നു കോവിഡ് കാലത്ത് സംഭവിച്ചതെന്നും സ്ത്രീകൾക്കും പെൺകുട്ടികൾക്കും സംരക്ഷണം നൽകാതെ അക്രമകാരികൾക്ക് പിന്തുണ നൽകുന്ന ആഭ്യന്തര വകുപ്പിന്റെ തലവനായി മുഖ്യമന്ത്രി മാറിയെന്നും ചടങ്ങിൽ സംസാരിച്ച കോഴിക്കോട് സൗത്ത് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ.നൂർബിന റഷീദ് പറഞ്ഞു. ഇതിനെതിരായും സ്ത്രീകൾക്ക് മികച്ച ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച ഐക്യമുന്നണിക്ക് അനുകൂലമായും കടന്നുവരുന്ന സ്ത്രീജനങ്ങളെയാണ് പ്രചാരണ പ്രവർത്തനങ്ങളിൽ ദർശിക്കാനായതെന്നും അവർ വ്യക്തമാക്കി. കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് നേതാവ് സഹീർ നല്ലളം സംസാരിച്ചു. സിദ്ധീഖ് പാണ്ടികശാല അധ്യക്ഷത വഹിച്ച കൺവെൻഷൻ കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി പ്രസിഡണ്ട് മുഹമ്മദ്കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. ആലിക്കുട്ടി ഒളവട്ടൂർ, സുലൈമാൻ കൂലേരി, മാമു നിസാർ, ഖാദി മുഹമ്മദ്, മരക്കാർകുട്ടി ഹാജി, നാസർ ചാലിയം, ശബ്‌നാ നജീബ്, കലാം മീഞ്ചന്ത എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സിറാജ് ആലുവ സ്വാഗതവും നജീബ് ചീക്കിലോട് നന്ദിയും പറഞ്ഞു.
 

Latest News