ശ്രീകൃഷ്ണപുരത്ത് ആന പാപ്പാനെ തലപിഴുതെടുത്തു കൊന്നു

പാലക്കാട്- പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് ഇടഞ്ഞ കൊമ്പന്‍ പാപ്പാന്റെ തല പിഴുതെടുത്തു. രണ്ടായി മുറിച്ച തലയും ശരീര ഭാഗവും ആന രണ്ടുഭാഗത്തേക്കായി എറിഞ്ഞു. പാപ്പാന്‍ ആലത്തൂര്‍ സ്വദേശി രാജേഷ് (25) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ശ്രീകൃഷ്ണപുരം വിജയ് എന്ന കൊമ്പനാണ് പാപ്പാനെ ആക്രമിച്ചത്. രാജേഷിന്റെ മൃതദേഹം പാലക്കാട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസ് കേസെടുത്തു. പുതിയ ചട്ടം പഠിപ്പിക്കാനെന്ന പേരില്‍ ആനയെ കെട്ടിയിട്ടു മര്‍ദിച്ചതാണ് കൊമ്പനെ പ്രകോപിപ്പിച്ചതെന്ന് ആനകളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തകനും ഹെരിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറിയുമായ വി.കെ വിങ്കിടാചലം പറഞ്ഞു.
 

Latest News