കണ്ണൂർ- നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലുള്ളത് 2061041 വോട്ടർമാർ. 1088355 സ്ത്രീകളും 972672 പുരുഷൻമാരും 14 ഭിന്നലിംഗക്കാരുമാണ് വോട്ടർപട്ടികയിലുളളത്. 213096 വോട്ടർമാരുള്ള തളിപ്പറമ്പ് നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. വോട്ടർമാരുടെ എണ്ണത്തിൽ കണ്ണൂർ നിയോജക മണ്ഡലമാണ് പിറകിൽ. 173961 പേരാണ് ഇവിടെയുള്ളത്.
ജില്ലയിൽ 13674 പുരുഷൻമാരും 583 സ്ത്രീകളും ഭിന്നശേഷി വിഭാഗത്തിൽ പെട്ട ഒരാളും ഉൾപ്പെടെ 14258 എൻ.ആർ.ഐ വോട്ടർമാരാണുള്ളത്. ഇവർക്കു പുറമെ, 6730 പുരുഷൻമാരും 256 സ്ത്രീകളുമായി 6986 സർവീസ് വോട്ടർമാരും ജില്ലയിലുണ്ട്.
ജില്ലയിലെ മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ കണക്ക്
പയ്യന്നൂർ183223 (സ്ത്രീകൾ 96701, പുരുഷൻമാർ 86520, ഭിന്നലിംഗം 2), കല്ല്യാശ്ശേരി 184923 (സ്ത്രീകൾ 100783, പുരുഷൻമാർ 84139, ഭിന്നലിംഗം 1), തളിപ്പറമ്പ് 213096 (സ്ത്രീകൾ 113018, പുരുഷൻമാർ 100075, ഭിന്നലിംഗം 3), ഇരിക്കൂർ 194966 (സ്ത്രീകൾ 98809, പുരുഷൻമാർ 96156, ഭിന്നലിംഗം 1), അഴീക്കോട് 181562 (സ്ത്രീകൾ 97319, പുരുഷൻമാർ 84241, ഭിന്നലിംഗം 2), കണ്ണൂർ 173961 (സ്ത്രീകൾ 93044, പുരുഷൻമാർ 80915, ഭിന്നലിംഗം 2), ധർമ്മടം 193486 (സ്ത്രീകൾ 103711 , പുരുഷൻമാർ 89773, ഭിന്നലിംഗം 2), തലശ്ശേരി 175143 (സ്ത്രീകൾ 93953, പുരുഷൻമാർ 81190), കൂത്തുപറമ്പ് 194124 (സ്ത്രീകൾ 101291, പുരുഷൻമാർ 92833), മട്ടന്നൂർ 189308 (സ്ത്രീകൾ 99182, പുരുഷൻമാർ 90126), പേരാവൂർ 177249 (സ്ത്രീകൾ 90544, പുരുഷൻമാർ 86704, ഭിന്നലിംഗം 1).
11 നിയോജകമണ്ഡലങ്ങളിലായി 3137 പോളിംഗ് കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ ജില്ലയിൽ പോളിംഗ് ഡ്യൂട്ടിക്ക്് റിസർവ്വ് ഉൾപ്പെടെ 15700 പോളിഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. കോവിഡ് പ്രോട്ടോകോൾ ഉറപ്പുവരുത്തുന്നതിനായി രണ്ട് വീതം പോളിംഗ് അസിസ്റ്റന്റുമാരെയും എല്ലാ കേന്ദ്രത്തിലും നിയോഗിച്ചിട്ടുണ്ട്. ജില്ലയിൽ 55 മൈക്രോ ഒബ്‌സർവർമാരെയും ഓരോ നിയോജക മണ്ഡലത്തിലും 60 വീതം അസിസ്റ്റന്റ് വോട്ട് മോണിറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്.