നേതാക്കളുടെ വോട്ടുകൾ കാലത്ത് തന്നെ രേഖപ്പെടുത്തും

തലശ്ശേരി- മുഖ്യമന്ത്രി പിണറായി വിജയൻ കാലത്ത് എട്ട് മണിക്ക് പിണറായി ആർ.സി അമല യു.പി സ്‌കൂളിൽ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തും. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ കോടിയേരി ജൂനിയർ ബേസിക് യു.പി സ്‌കൂളിലും കാലത്ത് 9 മണിക്ക് വോട്ട് ചെയ്യാനെത്തും.
സി.പി.എം സംസ്ഥാന കമ്മറ്റിയംഗം പി.ജയരാജൻ പാട്യം കോങ്ങാറ്റ എൽ.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തും.
ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസ് തലശ്ശേരി കീഴന്തിമുക്ക് വലിയമാടാവ് യു.പി സ്‌കൂളിൽ വോട്ട് ചെയ്യും.
തലശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി അരവിന്ദാക്ഷൻ കാലത്ത് 9 മണിക്ക് കുയ്യാലി തയ്യിൽ യു.പി സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. തലശ്ശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എ.എൻ ഷംസീർ പാറാൽ സ്‌കൂളിൽ വോട്ട് ചെയ്യും.


 

Latest News