VIDEO യുപി മുഖ്യമന്ത്രി യോഗി റിപോര്‍ട്ടറെ പച്ചത്തെറി വിളിച്ചു; എഎന്‍ഐ വിഡിയോ നീക്കം ചെയ്തു

ലഖ്‌നൗ- കോവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ച ശേഷം എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപോര്‍ട്ടറെ പച്ചത്തെറിളി വിളിക്കുന്ന വിഡിയോ പുറത്തു വന്നു. ഇത് വലിയ വിവാദമായതോടെ എഎന്‍ഐ ട്വീറ്റ് ചെയ്ത വിഡിയോ ഡിലീറ്റ് ചെയ്ത് മറ്റൊരു വിഡിയോ പുറത്തു വിട്ടു. ആദ്യം പുറത്തു വിഡിയോയുടെ അവസാന ഭാഗത്താണ് ഉത്തരേന്ത്യയില്‍ പൊതുവെ ഉപയോഗിക്കപ്പെടുന്ന ഹിന്ദി തെറി വാചകം യോഗി പ്രയോഗിച്ചത്. മുഖ്യമന്ത്രി റിപോര്‍ട്ടറെ തെറിവിളിച്ചതോടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ട്വിറ്ററില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഈ വിഡിയോ എഡിറ്റ് ചെയ്തതാണെന്ന വാദവുമായി സംഘപരിവാര്‍ പ്രൊഗണ്ട സൈറ്റുകളില്‍ വാര്‍ത്തയും വന്നു. എന്നാല്‍ യാതൊരു കൃത്രിമവും വിഡിയോയിലില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഈ വിഡിയോ വൈറലായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ഈ വിഡിയോ ഉപയോഗിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നിറങ്ങിയിട്ടുണ്ട്.

Latest News