Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

ഇസാഫ് ബാങ്കിന് ആഗോള അംഗീകാരം

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് മികച്ച തൊഴിലിടമെന്ന ആഗോള ബഹുമതി. ജീവനക്കാരുടെ തൊഴിൽ സംതൃപ്തിയും തൊഴിലിട സാഹചര്യങ്ങളും സ്വതന്ത്രമായി വിലയിരുത്തി സർട്ടിഫൈ ചെയ്യുന്ന ആഗോള സംഘടനയായ ഗ്രേറ്റ് പ്ലേസ് റ്റു വർക്ക് (ജിപിറ്റിഡബ്ല്യു) ആണ് ഇസാഫ് ബാങ്കിനെ മികച്ച തൊഴിലിടമായി തെരഞ്ഞെടുത്തത്. ഇസാഫ് ജീവനക്കാർക്കിടയിൽ കൾചർ ഓഡിറ്റ്, ട്രസ്റ്റ് ഇൻഡെക്‌സ് സർവെ എന്നിവ നടത്തിയാണ് ജിപിറ്റിഡബ്ല്യൂ ഇസാഫിന് സർട്ടിഫിക്കറ്റ് നൽകിയത്. തുടക്കം മുതൽ ഇസാഫ് ബാങ്ക് ജീവനക്കാർക്ക് നൽകിയിട്ടുള്ള മികച്ച സമീപനവും, ഉന്നത നിലവാരത്തിലുള്ള അന്തരീക്ഷവുമാണ് ഈ അംഗീകാരം നേടാൻ ഞങ്ങളെ പ്രാപ്തരാക്കിയതെന്ന്  ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം. ഡിയും സി.ഇ. ഒ യുമായ കെ. പോൾ തോമസ് പറഞ്ഞു.  ലോകത്തൊട്ടാകെയുള്ള മികവ് പുലർത്തുന്ന കമ്പനികൾ മാനദണ്ഡമാക്കുന്ന സർട്ടിഫിക്കറ്റാണിത്.
 

Latest News