Sorry, you need to enable JavaScript to visit this website.

ആഭ്യന്തര വാഹന വിപണി വൻ കുതിപ്പിൽ

ആഭ്യന്തര യാത്രാ വാഹന വ്യവസായം വൻ കുതിപ്പിൽ. 3,20,000 യൂണിറ്റിന്റെ വിൽപനയുമായി 2021 സാമ്പത്തിക വർഷത്തെ അവസാന മാസം ശക്തമായ തിരിച്ചുവരവാണ് വിപണി നടത്തിയത്. ബിഎസ് ആർ മാനദണ്ഡത്തിലേക്ക് മാറിയതും തുടർന്ന് വന്ന കോവിഡ് ലോക്ഡൗൺ പ്രതിസന്ധികളും സമ്മർദ്ദത്തിലാക്കിയ വ്യവസായത്തിന് ആത്മവിശ്വാസം നൽകുന്നതാണ് മാർച്ചിലെ വിൽപ്പന. വ്യവസായത്തിലെ മികച്ച മൂന്ന് കമ്പനികളാണ് വിൽപ്പന വളർച്ചയിൽ മുന്നിൽ. മാർക്കറ്റ് ലീഡർ മാരുതി സുസുക്കി തന്നെ. മാരുതിയുടെ വിൽപ്പന 92 ശതമാനം ഉയർന്ന് 146,200 യൂണിറ്റിലെത്തി. തൊട്ടു പിന്നാലെ ഹ്യുണ്ടായ് വിൽപ്പന 52,600 യൂണിറ്റിലെത്തി.  
ടാറ്റ മോട്ടോഴ്‌സിന്റെ വിൽപ്പന 29,654 യൂണിറ്റായി അഞ്ച് മടങ്ങ് വർധിച്ചു. ഒരു ദശാബ്ദത്തിനിടയിലെ കമ്പനിയുടെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്. വ്യക്തിഗത യാത്രാ നിയന്ത്രണങ്ങൾ നീങ്ങിയതും വിപണിയിലെ ആവശ്യകത വർധിച്ചതും പുതിയ ലോഞ്ചുകളുടെ ഡ്രൈവിംഗ് ഡിമാൻഡുമാണ് പാസഞ്ചർ വാഹന (പിവി) വ്യവസായത്തിന്റെ കുതിപ്പിനു കാരണം.  ടാറ്റ മോട്ടോഴ്‌സ് പിവി ബിസിനസ് 9 വർഷത്തിനിടയിൽ സമാന കാലയളവിലെ ഏറ്റവും ഉയർന്ന വിൽപ്പന നേട്ടം കൈവരിച്ചു. 8 വർഷത്തിനിടെ ഏറ്റവും ഉയർന്ന വാർഷിക വിൽപ്പനയാണ് ബിസിനസ്സിൽ മൊത്തത്തിൽ രേഖപ്പെടുത്തിയത്. 2020 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 69 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. വൈദ്യുത വാഹന വിഭാഗത്തിൽ കമ്പനി 4,219 യൂണിറ്റുകൾ കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റു. ഇത് 2020 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി അധിക വിൽപ്പനയാണ്.
 

Latest News