Sorry, you need to enable JavaScript to visit this website.

ഇരുചക്ര വാഹന വിൽപനയിൽ ഹോണ്ടക്ക് വൻ മുന്നേറ്റം 

കോവിഡ് വെല്ലുവിളികൾ വീണ്ടും ഉയരുമ്പോഴും ഹോണ്ട മോട്ടോർ സൈക്കിൾ ആന്റ് സ്‌കൂട്ടർ ഇന്ത്യ 2021 മാർച്ച് മാസത്തിൽ 3,95,037 ഇരുചക്ര വാഹനങ്ങളുടെ ആഭ്യന്തര വിൽപന നടത്തി. മുൻ വർഷം ഇതേ മാസത്തെ ആഭ്യന്തര വിൽപന 2,45,716 വാഹനങ്ങളായിരുന്നു. 16,000 വാഹനങ്ങളുടെ കയറ്റുമതി കൂടിയായപ്പോൾ മാർച്ച് മാസത്തെ ആകെ വിൽപന 4,11,037 ആയി.
2020-21 സാമ്പത്തിക വർഷം ആകെ 40,73,182 ഇരുചക്ര വാഹനങ്ങളുടെ വിൽപനയാണ് ഹോണ്ട നടത്തിയത്. ഇതിൽ 2,07,310 വാഹനങ്ങളുടെ കയറ്റുമതിയും ഉൾപ്പെടുന്നു. 2020-21 സാമ്പത്തിക വർഷത്തിന്റെ അവസാന ത്രൈമാസത്തിൽ 31 ശതമാനം വളർച്ചയാണ് ഹോണ്ട ടു വീലേഴ്‌സ് കൈവരിച്ചത്. ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഓരോ മൂന്ന് ഇരുചക്ര വാഹനങ്ങളിൽ ഒന്ന് ഹോണ്ട എന്ന നിലയാണ് ഇതിലൂടെ കൈവരിച്ചിട്ടുള്ളത്.
 

Latest News