Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിങ്ങളൊരു അപകടകാരിയായ മനുഷ്യന്‍; മഅ്ദനിയോട് സുപീം കോടതി

ന്യൂദല്‍ഹി-   ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി അബ്ദുന്നാസർ മഅ്ദനി അപകടകാരിയായ മനുഷ്യനാണെന്ന് വിശേഷിപ്പിച്ച് സുപ്രീം കോടതി.  
കേസിലെ വിചാരണ പൂർത്തിയാകുന്നതുവരെ ബെംഗളൂരുവില്‍നിന്ന് ജന്മനാടായ കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുമതി ആവശ്യപ്പെട്ട് മഅ്നി സമർപ്പിച്ച ഹരജിയിൽ ചീഫ് ജസ്റ്റിസ്, എസ്‌എ ബോബ്ഡെ, ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കുകയായിരുന്നു.

നിങ്ങൾ ഒരു അപകടകാരിയാണ്. ഞാൻ അംഗമായിരുന്ന ഒരു ബെഞ്ചാണ് ജാമ്യം അനുവദിച്ചത്-  ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.

ജസ്റ്റിസ് ചേലമേശ്വർ ഉൾപ്പെടുന്ന മറ്റൊരു ബെഞ്ചാണ് ജാമ്യം അനുവദിച്ചതെന്നും ജസ്റ്റിസ് ബോബ്ഡെ ഹ്രസ്വകാലത്തേക്ക് കേരളത്തിലേക്ക് പോകാനാണ് അനുവദിച്ചതെന്നും മുതിർന്ന അഭിഭാഷകൻ ജയന്ത് ഭൂഷൺ തിരുത്തി

അതിനിടയില്‍ മഅ്ദനിക്കുവേണ്ടി അഭിഭാഷകനായി താന്‍ ഹാജരായിട്ടുണ്ടാകുമെന്നും  ഈ സാഹചര്യത്തിൽ ഹരജിയില്‍ വാദം കേൾക്കാനാവില്ലെന്നും ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് രാമസുബ്രഹ്മണ്യൻ പറഞ്ഞു.

 ഇത് സ്ഥിരീകരിക്കാൻ മഅ്ദനിയുടെ അഭിഭാഷകൻസമയം തേടിയതിനാല്‍  വിഷയം അടുത്തയാഴ്ച വാദം കേൾക്കുന്നതിനായി മാറ്റി. 

ആറു വർഷത്തിലധികമായിട്ടും വിചാരണ പൂർത്തിയാക്കുന്നതിലുള്ള കാലതാമസം ചൂണ്ടിക്കാട്ടിയാണ് മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചത്.

ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് 2014 ജൂലൈയിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും
 ബെംഗളൂരു നഗരം വിട്ടുപോകരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതുകാരണം മഅ്ദനി
 ബെംഗളൂരുവിൽ തന്നെ താമസിക്കാന്‍ നിർബന്ധിതനാണ്.
 ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യണമെന്നും കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മഅ്ദനിയുടെ പുതിയ ഹരജി.  നാല് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് പ്രതികൾ 2014 നവംബർ 14 ന് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും അതിനുശേഷം ആറുവർഷത്തിലേറെ കഴിഞ്ഞിട്ടും വിചാരണ പൂർത്തിയായിട്ടില്ലെന്നും അഭിഭാഷകൻ ഹാരിസ് ബീരാൻ അഭിഭാഷകൻ ആർ‌എസ് ജെന മുഖേന സമർപ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി.
കർണാടക സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള  അലസതയാണ് വിചാരണ നീണ്ടുപോകാന്‍ കാരണം.
നേരിടുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങളും കേരളത്തിലേക്ക് മടങ്ങാനുള്ള കാരണമായി മഅ്ദനി ഹരജിയില്‍ ഉന്നയിച്ചു.  കണ്ണുകളുടെ മോശം അവസ്ഥ എടുത്തുപറഞ്ഞു. എറണാകുളം ജില്ലയിൽ ആയുർവേദ ചികിത്സ നടത്താൻ ബെംഗളൂരുവിലെ ഡോക്ടർമാർ നിർദ്ദേശിച്ചതായും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Latest News