ഇസ്ലാമാബാദ്- ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 13 ന് വിശുദ്ധ റമദാൻ ആരംഭിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നതെങ്കിലും പാകിസ്ഥാനില്‍
ഏപ്രിൽ 14 മുതലാണ് റമദാന് സാധ്യതയെന്ന് ഫെഡറൽ സയൻസ് ആൻഡ് ടെക്‌നോളജി മന്ത്രി ചൗധരി ഫവാദ് ഹുസൈൻ പറഞ്ഞു.
ഏപ്രിൽ 13 ന് ലാഹോർ, ഇസ്ലാമാബാദ്, പെഷവാർ തുടങ്ങി മിക്ക പാകിസ്ഥാൻ നഗരങ്ങളിലും റമദാൻ ചന്ദ്രക്കല ദൃശ്യമാകുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
പാകിസ്ഥാൻ ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ഇക്കാര്യം ട്വീറ്റ് ചെയ്തു. യുഎഇ, സൗദി അറേബ്യ, തുടങ്ങി അറേബ്യൻ ഗൾഫ് രാജ്യങ്ങളില്‍ മാസപ്പിറവി കാണുന്നതനുസരിച്ച് ഏപ്രിൽ 13 നാണ് റമദാൻ പ്രതീക്ഷിക്കുന്നത്.
വിശുദ്ധ മാസം ഏപ്രിൽ 13 ന് യുഎഇയിൽ ആരംഭിക്കുമെന്നാണ് കരുതുന്നതെന്ന്
അറബ് യൂണിയൻ ഫോർ ആസ്ട്രോണമി ആന്‍റ് സ്പേസ് സയന്‍സസ് അംഗം ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു,