കോഴിക്കോട്- ബേപ്പൂർ നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന അഡ്വ. പി.എം നിയാസിന് വിജയാശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. കോഴിക്കോട് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നടന്ന റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയതായിരുന്നു രാഹുൽ ഗാന്ധി. കോഴിക്കോട് ബീച്ചിലൂടെ നടത്തിയ റോഡ് ഷോയിൽ പങ്കെടുത്ത സ്ഥാനാർഥി പി.എം. നിയാസ് രാഹുൽ ഗാന്ധിക്ക് ഹാരമണിയിച്ചു. തുടർന്ന് റോഡ് ഷോയിലുടനീളം തുറന്ന വാഹനത്തിൽ രാഹുൽ ഗാന്ധിക്കും മറ്റ് സ്ഥാനാർഥികൾക്കുമൊപ്പം നിയാസും പങ്കെടുത്തു. എല്ലാ സ്ഥാനാർഥികളുടെയും പേര് എടുത്ത് പറഞ്ഞ് വോട്ടഭ്യർത്ഥിക്കുകയും ചെയ്താണ് രാഹുൽ മടങ്ങിയത്.