Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലൈവിനിടെ ചാനല്‍ മൈക്ക് തട്ടിയെടുത്ത് നായ്ക്കുട്ടന്‍ താരമായി 

മോസ്‌കോ- റിപ്പോര്‍ട്ടിങിനിടെ ജോലി തടസ്സപ്പെടുന്നത് മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് അത്ര അപൂര്‍വ കാര്യമൊന്നുമല്ല, പ്രകൃതിക്ഷോഭങ്ങള്‍ക്കിടയിലും സമരങ്ങള്‍ക്കിടയിലും ചാനല്‍ റിപ്പോ!ര്‍ട്ടര്‍മാര്‍ കുറച്ചു കഷ്ടപ്പെട്ടാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും. എന്നാല്‍ റഷ്യയിലെ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് സംഭവിച്ചത് ഇതൊന്നുമല്ല. വാര്‍ത്തയ്ക്കിടെ എവിടെ നിന്നോ ഓടിയെത്തി റിപ്പോര്‍ട്ടറുടെ മൈക്കും കടിച്ചെടുത്തു സ്ഥലം വിട്ട നായയാണ് ഇന്ന് ഇന്റര്‍നെറ്റില ഹീറോ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചാനല്‍ തന്നെ പുറത്തു വിട്ടതോടെ സംഭവം അതിവേഗം വൈറലാകുകയും ചെയ്തു. റഷ്യന്‍ വാര്‍ത്താ ചാനലായ മിര്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ നടേസ്ഡ സെറസ്‌കിനയുടെ മൈക്കാണ് ക്യൂട്ടായ അക്രമി തട്ടിയെടുത്ത് ഓടിയത്. സംഭവം ലൈവായി സ്‌ക്രീനില്‍ കണ്ട വാര്‍ത്താ അവതാരകയും ഒരു നിമിഷം സ്തംഭിച്ചു നിന്നു. എന്നാല്‍ മൈക്ക് കിട്ടാനായി നായയുടെ പിന്നാലെ ഓടിയ റിപ്പോര്‍ട്ടറുടെ ദൃശ്യങ്ങളും ക്യാമറാമാന്‍ പകര്‍ത്തി. സംപ്രേഷണം നിര്‍ത്തി വെക്കാതിരുന്നതിനാല്‍ സംഭവത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരും ഇതു കണ്ടു. ഇതിനിടയില്‍ റിപ്പോര്‍ട്ടറുമായുള്ള ബന്ധം നഷ്ടമായെന്നും ഉടന്‍ തിരിച്ചു വരാമെന്നും പറഞ്ഞ് വാര്‍ത്താ അവതാരകയും തടി തപ്പി.ലൈവ് റിപ്പോര്‍ട്ടിങിനിടെ സംഭവിച്ച രസകരമായ സംഭവം അലി ഓസ്‌കോക്ക് എന്ന റിപ്പോര്‍ട്ടര്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടതിനു പിന്നാലെയാണ് ഈ വീഡിയോ വൈറലായത്. കുറച്ചു സമയത്തിനുള്ളില്‍ തന്നെ റിപ്പോര്‍ട്ടറായ നടേസ്ഡയ്ക്ക് നായയുടെ പക്കല്‍ നിന്നു മൈക്ക് തിരിച്ചു വാങ്ങാനായി.

Latest News