മുഖ്യമന്ത്രിയുടെ റോഡ് ഷോയില്‍ ഇന്ദ്രന്‍സും ഹരിശ്രീ അശോകനും

കണ്ണൂര്‍- ധര്‍മടത്തെ ചെങ്കടലാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ പര്യവസാനിച്ചത്. ധര്‍മടം മണ്ഡലത്തില്‍  ഇന്ദ്രന്‍സ്, മധുപാല്‍, ഹരിശ്രീ അശോകന്‍ എന്നിവരടങ്ങിയ വലിയ താരനിരയെയാണ് എല്‍.ഡി.എഫ് ഇറക്കിയിരിക്കുന്നത്. ഇവരെല്ലാവരും റോഡ്ഷോയുടെ ഭാഗമായി മുഖ്യമന്ത്രിക്ക് പിന്തുണയായി എത്തിയിട്ടുണ്ട്..
കോവിഡ് പ്രൊട്ടോക്കോളും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളുമൊക്കെ പ്രാബല്യത്തിലുണ്ടായിട്ടും വന്‍തോതില്‍ ജനം തടിച്ചുകൂടി. ശനിയാഴ്ച വൈകിട്ട് പിണറായിക്ക് പിന്തുണയുമായി സംഘടിപ്പിക്കപ്പെട്ട കലാസന്ധ്യയില്‍ സിതാര കൃഷ്ണകുമാര്‍, ടി.എം കൃഷ്ണ, പുഷ്പാവതി തുടങ്ങി കലാസാംസ്‌കാരികരംഗത്തെ പ്രമുഖര്‍ അണിനിരന്നു.

 

Latest News