മന്ത്രാലയം അംഗീകരിച്ചു; സൗദിയില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കും

ജിദ്ദ- പുതിയ വര്‍ഷം ആദ്യത്തോടെ സൗദി അറേബ്യയില്‍ ചലച്ചിത്രങ്ങള്‍ അനുവദിക്കുമെന്ന് സാംസ്‌കാരിക, വാര്‍ത്താവിതരണ മന്ത്രാലയം സ്ഥിരീകരിച്ചു. 35 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് സൗദി അറേബ്യയില്‍ തിയേറ്ററുകള്‍ അനുവദിക്കുന്നത്. സിനിമകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന നിര്‍ദേശം ഓഡിയോ വിഷ്വല്‍ മീഡിയ ജനറല്‍ കമ്മീഷന്‍ ബോര്‍ഡ് (ജിസിഎഎം) അംഗീകരിച്ചു. സാംസ്‌കാരിക, വാര്‍ത്താ വിതരണം മന്ത്രി അവ്വാദ് അല്‍അവ്വാദാണ് കമ്മീഷന്റെ അധ്യക്ഷന്‍. 
 

Latest News