തിരക്കിട്ട പ്രചാരണത്തിനിടെ രാഹുല്‍ഗാന്ധി തിരുനെല്ലി ക്ഷേത്രദര്‍ശനം നടത്തി

ദര്‍ശനം കഴിഞ്ഞു രാഹുല്‍ഗാന്ധി എം.പി തിരുനെല്ലി ക്ഷേത്രത്തില്‍നിന്നു മടങ്ങുന്നു.

മാനന്തവാടി-തിരക്കിട്ട തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഹുല്‍ഗാന്ധി എം.പി തിരുനെല്ലി ക്ഷേത്രദര്‍ശനം നടത്തി. കണ്ണൂരില്‍നിന്നും ഹെലികോപ്ടറില്‍ രാവിലെ 9.30 ഓടെയാണ് രാഹുല്‍ തിരുനെല്ലിയിലെത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി കൂടെ ഉണ്ടായിരുന്നു. ക്ഷേത്രാങ്കണത്തില്‍  ട്രസ്റ്റി കേശവദാസ്, സെക്രട്ടറി സദാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍  രാഹുല്‍ഗാന്ധിയെ സ്വീകരിച്ചു. 20 മിനിറ്റോളം അദ്ദേഹം ക്ഷേത്രത്തില്‍ ചെലവഴിച്ചു. 1991 മെയ് 21നു തമിഴ്‌നാട്ടിലെ പെരുമ്പത്തൂരില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച, രാഹുല്‍ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധിയുടെ  ചിതാഭസ്മം തിരുനെല്ലി ക്ഷേത്ര പരിസരത്തെ പാപനാശിനിയിലാണ് നിമഞ്ജനം ചെയ്തത്. ക്ഷേത്ര ദര്‍ശനത്തിനുശേഷം തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ പ്രസംഗിക്കുന്നതിനു  മാനന്തവാടി നിയോജകമണ്ഡലത്തിലെ വെള്ളമുണ്ടയിലേക്കായിരുന്നു രാഹുലിന്റെ യാത്ര.
 

Latest News