സ്ത്രീധനം മുഴുവന്‍ നല്‍കിയില്ല, 24കാരിയെ ഭര്‍തൃവീട്ടുകാര്‍ നഗ്നയാക്കി മര്‍ദിച്ചു

കേന്ദ്രാപഡ- ഒഡീഷയിലെ കേന്ദ്രാപഡ ജില്ലയില്‍ 24കാരിയായ നവവധുവിനെ ഭര്‍തൃവീട്ടുകാര്‍ തുണിയുരിഞ്ഞ് നഗ്നയാക്കി മര്‍ദിച്ചു. യുവതിയുടെ വീട്ടുകാര്‍ വാഗ്ദാനം ചെയ്ത സ്ത്രീധനം പൂര്‍ണമായും നല്‍കാത്തതിനെ ചൊല്ലിയാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ സഹോദരങ്ങളാണ് യുവതിയെ പരസ്യമായി നഗ്നയാക്കി മര്‍ദിച്ചത്. ഈ സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. മര്‍ദനം കണ്ട് നാട്ടുകാര്‍ ഇടപെട്ട് യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പോലീസ്് പറഞ്ഞു. സ്ത്രീധനം പൂര്‍ണമായും നല്‍കാന്‍ ആവശ്യപ്പെട്ട്  നിരവധി തവണ ഭര്‍തൃവീട്ടുകാര്‍ യുവതിയുടെ വീട്ടുകാരെ ശല്യപ്പെടുത്തി കൊണ്ടിരുന്നതായും പോലീസ് പറഞ്ഞു.  

യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളായ ഭര്‍തൃവീട്ടുകാര്‍ മുങ്ങിയിരിക്കുകയാണ്. ഇവരെ കണ്ടെത്താനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
 

Latest News