ജോയ്‌സ് ജോർജിന്റെ പരാമർശം സ്ത്രീവിരുദ്ധം, മറുപടി പറയാൻ അറിയില്ല-രാഹുൽ 

കൊച്ചി- ജോയ്‌സ് ജോർജിന്റെ സ്ത്രീവിരുദ്ധ പരാമർശം അപമാനകരമാണെന്നും ജോയ്‌സ് പറഞ്ഞത് അദ്ദേഹത്തിന്റെ മനസ്സിലിരുപ്പാണെന്നും ഇങ്ങനെയുള്ളവരോട് പ്രതികരിക്കാൻ അറിയില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 
'രാഹുൽഗാന്ധി പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജിലേ പോകൂ. അവിടെ ചെന്ന് പെൺകുട്ടികളെ വളഞ്ഞ് നിൽക്കാനും നിവർന്ന് നിൽക്കാനുമൊക്കെ പഠിപ്പിക്കും. എന്റെ പൊന്നുമക്കളെ രാഹുൽ ഗാന്ധി പറയുമ്പോൾ വളഞ്ഞ് നിൽക്കാനും നിവർന്ന് നിൽക്കാനുമൊന്നും പോയേക്കരുത്. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല,' എന്നായിരുന്നു ജോയ്ജ് ജോർജിന്റെ പരാമർശം. 
കേരളം യു.ഡി.എഫ് തൂത്തുവാരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോഡിയും പിണറായി വിജയനും സഖ്യമാണ്. സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം ഇതാണ് തെളിയിക്കുന്നത്. കോൺഗ്രസ് വിരുദ്ധ ഇന്ത്യ എന്നാണ് മോഡി പറയുന്നത്. എന്നാൽ സി.പി.എം വിരുദ്ധ ഇന്ത്യ എന്ന് മോഡി ഒരിക്കലും പറയുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി. ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
 

Latest News