Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ട്വന്റി 20 പിണറായിയുടെ ബി ടീമെന്ന് പി.ടി തോമസ്

കൊച്ചി - ട്വന്റി 20ക്കെതിരെ തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി പി.ടി തോമസ് രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റ ബി ടീമാണ് കിഴക്കമ്പലം കമ്പനി സ്ഥാനാർഥികളെന്ന് പി.ടി തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിണറായി വിജയനും കമ്പനി മുതലാളിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ജനം തിരിച്ചറിയണമെന്നും പി.ടി തോമസ് പറഞ്ഞു. ന്യൂയോർക്കിൽ പിണറായി ചികിൽസയ്ക്ക് പോയപ്പോൾ ഫണ്ട് സ്വരൂപണ യോഗം വിളിച്ചത് ഈ കമ്പനി മുതലാളിയാണെന്നും പി.ടി തോമസ് ആരോപിച്ചു. കിഴക്കമ്പലത്തെ മൂതലാളിയെ പണം പിരിക്കാൻ ഗവൺമെന്റ് ഓദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നും, എത്ര പണം സ്വരൂപിച്ചെന്ന് വ്യക്തമാക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. പണാധിപത്യത്തിൽ വോട്ടർമാരെ വിലക്കെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി ഏതൊക്കെ കമ്പനികൾ പണപ്പിരപ്പിരിവ് നടത്തിയിട്ടുണ്ടെന്ന് അന്വേഷിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. കുടിവെള്ളത്തിൽ വിഷം കലർത്തുന്നതിന് തുല്യമാണ് കടമ്പ്രയാർ മലിനീകരണമെന്നും അദേഹം പറഞ്ഞു.

 

Latest News