Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം- അഞ്ചു വർഷത്തെ എൽ.ഡി.എഫ് സർക്കാരിന്റെയും അതിനു മുമ്പുള്ള യു.ഡി.എഫ് സർക്കാരിന്റെയും വികസന ക്ഷേമ പ്രവർത്തനങ്ങൾ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്യാമോ എന്ന വെല്ലുവിളി ഏറ്റെടുക്കുന്നെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇടതുപക്ഷം വലിയ തോതിൽ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ രണ്ടു സർക്കാരുകളെ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ കുമിള പോലെ  പൊട്ടുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഓരോന്നും എണ്ണമിട്ടു പറഞ്ഞു കൊണ്ടായിരുന്നു ഉമ്മൻചാണ്ടിയുടെ വിശദീകരണം. 


ക്ഷേമ പെൻഷൻ യു.ഡി.എഫ് 800 രൂപ മുതൽ 1500 രൂപ വരെ. മുൻ സർക്കാർ 14 ലക്ഷം നൽകിയിരുന്നത് 34.43 ലക്ഷമാക്കി. ഇരട്ട പെൻഷൻ അനുവദിച്ചു. യുഡിഎഫ് വാഗ്ദാനം 3000 രൂപ. ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ കമ്മീഷൻ രൂപീകരിക്കും. എൽഡിഎഫ് 1000 മുതൽ 1500 രൂപ വരെ. യുഡിഎഫിന്റെ അവസാന വർഷം ബാങ്ക് വഴിയുള്ള പെൻഷൻ വിതരണം സിപിഎം മുടക്കി. ഇരട്ട പെൻഷൻ അവസാനിപ്പിച്ച് സാമൂഹ്യക്ഷേമ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും ഒന്നാക്കിയപ്പോഴാണ് പെൻഷൻകാരുടെ എണ്ണം 59 ലക്ഷമായത്. കോവിഡ് കാലത്തു മാത്രമാണ് എൽഡിഎഫ് ക്ഷേമപെൻഷൻ എല്ലാ മാസവും നൽകിയത്. അടുത്ത അഞ്ചു വർഷംകൊണ്ട് ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന് വാഗ്ദാനം. സൗജന്യ അരി യുഡിഎഫ് എപിഎൽ ഒഴികെ എല്ലാവർക്കും അരി സൗജന്യമാക്കി. എപിഎൽകാർക്ക് 8.90 രൂപ. ഓണത്തിനും ക്രിസ്മസിനും റമദാനും ഭക്ഷ്യക്കിറ്റ്. എൽഡിഎഫ് സൗജന്യ അരി നിർത്തലാക്കി. ബിപിഎല്ലുകാരിൽ നിന്ന് രണ്ടു രൂപയും എപിഎല്ലുകാരിൽ നിന്ന് രണ്ടു രൂപ അധികവും വാങ്ങുന്നു. വർഷത്തിൽ 3 തവണ നൽകിയിരുന്ന ഭക്ഷ്യക്കിറ്റ് നിർത്തലാക്കി.


ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമ പോരാട്ടം നടത്തി. 12.67 ഹെക്ടർ വനഭൂമി പെരിയാർ ടൈഗർ സംരക്ഷിത മേഖലയിൽ നിന്ന് നേടിയെടുത്തു. നിലയ്ക്കലിൽ 110 ഹെക്ടർ വനഭൂമി ബേസ് ക്യാമ്പിന് നൽകി.  
യുഡിഎഫ് നിലപാട് തള്ളി യുവതികളെ കയറ്റണം എന്ന നിലപാട് എൽഡിഎഫ് സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി വിധി ഉണ്ടായി. 
എൽഡിഎഫ് കോവിഡ് മഹാമാരി ഉണ്ടായപ്പോൾ അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികൾ നാട്ടിൽ എത്താതിരിക്കാൻ തടസം സൃഷ്ടിച്ചു. ഗൾഫിലും മറ്റും അനേകം മലയാളികൾ കോവിഡ് മൂലം മരിച്ചുവീണു. പൊതുകടം: യു.ഡി.എഫ് 2016ൽ കേരളത്തിന്റെ പൊതുകടം 1,57,370 കോടി രൂപ. കടവർധന 76 ശതമാനം
എൽ.ഡി.എഫ് പൊതുകടം 3,27,655 കോടി രൂപ. 17,285  കോടി രൂപ ഈ സർക്കാർ മാത്രം കടം വാങ്ങി. കടവർധന 108 ശതമാനം. 

Latest News