Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ മതംമാറ്റം കൂടുതല്‍ ഹിന്ദുമതത്തിലേക്ക്, കണക്കുകള്‍ സംസാരിക്കുന്നു

തിരുവനന്തപുരം- നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ മതപരിവര്‍ത്തനം തടയാന്‍ ഉത്തര്‍പ്രദേശ് മാതൃകയില്‍ നിയമം കൊണ്ടുവരുമെന്നാണ് വാഗ്ദാനം. ലൗ ജിഹാദും സമ്മര്‍ദത്തിലാക്കിയുള്ള മതപരിവര്‍ത്തനവും അവരുടെ ഏറ്റവും വലിയ പ്രചാരണ വിഷയവുമാണ്. എന്നാല്‍ കേരളത്തില്‍ കണക്കുകള്‍ സംസാരിക്കുന്നത് മറ്റൊരു വിധത്തിലാണ്.
മതം മാറിയവരെക്കുറിച്ച സര്‍ക്കാര്‍ ഗസറ്റ് പ്രകാരമുള്ള കണക്കുകള്‍ പ്രകാരം കോളടിച്ചിരിക്കുന്നത് ഹിന്ദുമതമാണ്. 2020 ലെ കണക്കുകള്‍പ്രകാരം കേരളത്തില്‍ നടന്ന മതപരിവര്‍ത്തനങ്ങളില്‍ 47 ശതമാനവും ഹിന്ദുമതത്തിലേക്കാണ്.
കഴിഞ്ഞവര്‍ഷം ആകെ മതപരിവര്‍ത്തനത്തിന് രജിസ്റ്റര്‍ ചെയ്തത് 506 പേരാണ്. ഇതില്‍ 241 പേര്‍ ക്രിസ്ത്യന്‍, ഇസ്്‌ലാം മതങ്ങളില്‍നിന്ന് ഹിന്ദുമതത്തിലേക്കാണ്

https://www.malayalamnewsdaily.com/sites/default/files/2021/04/03/kochi.jpg

കടപ്പാട്: ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

 

മാറിയിരിക്കുന്നത്. 144 പേര്‍ ഇസ്്‌ലാം മതവും 119 പേര്‍ ക്രിസ്തുമതവും സ്വീകരിച്ചു.
ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ് ഈ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.
മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം ഗസറ്റില്‍ പരസ്യപ്പെടുത്തണമെന്നാണ് നിയമം. ഹിന്ദുമതത്തിലേക്ക് മാറിയവരില്‍ 72 ശതമാനവും ദളിത് ക്രിസ്ത്യാനികളാണ്. ക്രിസ്ത്യന്‍ ചേരമര്‍, സാംബവ, പുലയ ലവിഭാഗങ്ങളില്‍നിന്നാണ് മതംമാറ്റം. സംവരണാനികൂല്യങ്ങള്‍ ലഭിക്കാതായതാണ് ഹിന്ദുമതത്തിലേക്ക് മടങ്ങാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നാണ് കരുതേണ്ടത്. ഇസ്്‌ലാമില്‍നിന്ന് 32 പേരാണ് ഹിന്ദുമതത്തിലെത്തിയത്.
മറ്റ് രണ്ടു മതങ്ങളിലേക്കും മാറിയ ക്രിസ്ത്യാനികളുടെ എണ്ണം 242 ആണ്. ഇസ്്‌ലാമില്‍നിന്ന് മൊത്തം 40 പേരും പുറത്തുപോയി. ഹിന്ദുമതത്തില്‍നിന്ന് രണ്ടു പേര്‍ ബുദ്ധമതം സ്വീകരിച്ചതായും കണക്കുകള്‍ പറയുന്നു.

 

 

Latest News