പുല്പള്ളി-കൊറോണയേക്കാള്‍ മാരകമായ ഇരട്ട വൈറസുകളാണ് ബി.ജെ.പിയും ആര്.എസ്.എസുമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ടൗണില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. രാജ്യത്തിന്റെ മതേരത്വം, ഭരണഘടന, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ സര്‍വ മേഖലകളെയും ഇരട്ട വൈറസുകള്‍ നശിപ്പിക്കുകയാണ്. അദാനി, അംബാനിമാരെ മാത്രമാണ് ഇവര്‍ സഹായിക്കുന്നത്. അമിത്ഷാ ഇന്ത്യയുടെ വെറുപ്പിന്റെ മന്ത്രിയാണ്.
എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ദിവസവും പുതിയ നുണക്കഥകള്‍ മെനയുന്ന യന്ത്രമായി കേരളത്തിലെ കോണ്‍ഗ്രസ് മാറി. ചെന്നിത്തലയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഈ നുണയന്ത്രത്തിന്റെ ചാര്‍ജര്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ വീട്ടിലാണ്. ദിവസവും രാവിലെ ചെന്നിത്തല ഈ യന്ത്രത്തിന്റെ മുമ്പിലെത്തും. പുതിയ നുണകള്‍ മെനയും. അത് തെരഞ്ഞെടുപ്പ് കമീഷനു മുമ്പില്‍ വിളമ്പും. ഈ നുണകള്‍ അതേപോലെ ആവര്‍ത്തിച്ച് രാഹുല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളും അബദ്ധത്തിലാകും.
രാജ്യത്ത് വികസനവും ജനക്ഷേമ പ്രവര്‍ത്തനങ്ങളും ഒരേപോലെ കൊണ്ടുപോകുന്ന ഏക സര്‍ക്കാര്‍ കേരളത്തില്‍ മാത്രമാണ്. ഇതു ജനങ്ങളില്‍ എല്‍.ഡി.എഫിന്റെ വിശ്വാസ്യത വര്ധിപ്പിച്ചിച്ചതാണ് കോണ്‍ഗ്രസിന്റെ സമനില തെറ്റിച്ചത്. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മാസം 6,000 രൂപ നല്‍കുമെന്ന് വാഗ്ദാനംചെയ്ത് യു.ഡി.എഫ് ജനങ്ങളെ പറ്റിക്കുകയാണെന്നും അവര്‍ പറഞ്ഞു.






