മോഡി, രാഹുല്‍  റോഡ്ഷോകള്‍ക്ക്  പോലീസ് അനുമതി നിഷേധിച്ചു

ഗുജറാത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൂറ്റന്‍ ഹാരം അണിയിക്കുന്നു.

അഹമ്മദാബാദ്- ഗുജറാത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസം കൂടി ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് അഹമ്മദാബാദില്‍ നടത്താന്‍ പദ്ധതിയിട്ട റോഡ് ഷോകള്‍ക്ക് അഹമദാബാദ് പോലീസ് അനുമതി നിഷേധിച്ചു. 
ഇരു കക്ഷികള്‍ക്കും പൊതു സമ്മേളനങ്ങള്‍ നടത്താമെന്നും ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നതിനാല്‍ റോഡ് ഷോകള്‍ നഗരത്തില്‍ അനുവദിക്കാനാവില്ലെന്നും പോലീസ് വ്യക്തമാക്കി. 

തെരഞ്ഞെടുപ്പു കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് റോഡ് ഷോകള്‍ക്ക് അനുമതി നിഷേധിച്ചത്. റോഡ് ഷോ നടത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കും-അഹമദാബാദ് പോലീസ് കമ്മീഷണര്‍ എ.കെ സിങ് വ്യക്തമാക്കി.

ബിജെപിക്ക് വലിയ വെല്ലുവളിയുയര്‍ത്തുന്ന പട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേലും അഹമദാബാദ് ജില്ലയിലെ നികോലില്‍ ഇന്ന് റോഡ് ഷോ നടത്തുന്നുണ്ട്. 


 

Latest News