സൗദിയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് ഏഴ് മരണം; അപകടം മദീന-ഖസീം എക്സ്പ്രസ് വേയില്‍

മദീന - അല്‍ഖസീം, മദീന എക്‌സ്പ്രസ്‌വേയില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ മരണപ്പെടുകയു അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി 10.05 ന് ആണ് അപകടത്തെ കുറിച്ച് റെഡ് ക്രസന്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്ന് മദീന റെഡ് ക്രസന്റ് വക്താവ് ഖാലിദ് അല്‍സഹ്‌ലി പറഞ്ഞു.

റെഡ് ക്രസന്റ്, ആരോഗ്യ വകുപ്പ് സംഘങ്ങളും സുരക്ഷാ വകുപ്പുകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് അപകടത്തില്‍ മരണപ്പെട്ടത്. ഒരു ബാലനും രണ്ടു സ്ത്രീകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്ക് നീക്കി. നിസാര പരിക്കേറ്റ രണ്ടു പുരുഷന്മാര്‍ക്ക് സംഭവസ്ഥലത്തു വെച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതായും ഖാലിദ് അല്‍സഹ്‌ലി പറഞ്ഞു.

 

Latest News