ചണ്ഡിഗഢ്- പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിൽ പതിനഞ്ചുകാരി പ്രസവിച്ചതിനു പിന്നാലെ ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തു. യു.പി സ്വദേശിയായ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് കേസ്. മാർച്ച് 22 നാണ് പെണ്‍കുട്ടി പ്രസവിച്ചത്.
ഉത്തർപ്രദേശ് സ്വദേശിയായ പ്രതി വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകിയാണ് പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം പുലർത്തിയതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവാണ് പ്രതിക്കെതിരെ പോലീസില്‍ നല്‍കിയത്. പ്രതിക്കെതിരെ പോക്സോയും ചുമത്തിയതായി പോലീസ് പറഞ്ഞു.






