Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കോവിഡ് കുതിപ്പ് തുടരുന്നു; ഒറ്റദിവസം 90,000 കേസുകള്‍,714 മരണം

ന്യൂദൽഹി- കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 90,000 പുതിയ കൊറോണ വൈറസ് അണുബാധകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഒക്ടോബറിന് ശേഷം രേഖപ്പെടുത്തി ഏറ്റവും കൂടിയ ഏകദിന വർദ്ധനവാണിത് . മൂന്നാഴ്ചയായി കോവിഡ് -19 കേസുകള്‍ കുതിച്ചുയരുകയാണ്.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് രാജ്യത്ത് മൊത്തം 89,129 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 1,23,92,260 ആയി ഉയർന്നു. 714 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1,64,110 ആയും വർധിച്ചു. 

വിവിധ രാജ്യങ്ങളിലായി ആശുപത്രികളിലുള്ള ആക്ടീവ് കേസുകള്‍  ഇപ്പോൾ 6,58,909 ആയി ഉയർന്നു, മൊത്തം രോഗ ബാധയുടെ 5.32 ശതമാനമാണിത്. രോഗമുക്തി നിരക്ക് 93.36 ശതമാനമായി കുറഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 1,15,69,241 ആണ്.  മരണനിരക്ക് 1.32 ശതമാനം.

Latest News