Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാക്ക് പാലിക്കാത്തവന്‍ ട്രംപ്; ബർഗർ വാങ്ങിയ 130 ഡോളർ ഇനിയും തന്നില്ല

വാഷിംഗ്ടൺ - യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  ബർഗർ വാങ്ങാന്‍ കടം വാങ്ങിയ പണം ഇനിയും തിരികെ തന്നില്ലെന്ന ആരോപണവുമായി അംഗരക്ഷകന്‍. ട്രംപ് അധികാരത്തിലിരുന്നപ്പോള്‍ പലർക്കും ഒട്ടും പ്രിയങ്കരനായിരുന്നില്ല. അദ്ദേഹം സ്ഥാനമൊഴിഞ്ഞപ്പോൾ ഒരുപാട് ആളുകൾ ആശ്വസിക്കുകയും ചെയ്തു.

ജനങ്ങള്‍ മാത്രമല്ല അദ്ദേഹവുമായി അടുത്ത് പ്രവർത്തിച്ചവരും ഇപ്പോള്‍ അവർ നേരിട്ട ദുരിതങ്ങളും പ്രയാസങ്ങളും പതുക്കെ പതുക്കെ വെളിപ്പെടുത്തുകയാണ്. കെവിൻ മക്കേ എന്ന മുൻ അംഗരക്ഷകനാണ് അവരില്‍ ഒരാള്‍.

കെവിൻ മക്കേ ട്രംപിന്‍റെ അംഗരക്ഷകനായി ജോലി ചെയ്തപ്പോള്‍ എല്ലാം സഹിക്കുകയും പൊറുക്കകയും ചെയ്തു, 2012 ലാണ് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടത്. മക്ഡൊണാൾഡിന്റെ ബർഗറുകൾ വാങ്ങാൻ കടം വാങ്ങിയ 130 ഡോളർ ഇനിയും തിരകെ തന്നില്ലെന്നും ട്രംപ് വാക്കു പാലിക്കാത്തവനാണെന്നും മക്കേ കുറ്റപ്പെടുത്തുന്നു.

2008 ൽ സ്കോട്ട്ലൻഡ് സന്ദർശിച്ചപ്പോള്‍  ട്രംപിന്‍റെ യുകെ കറൻസി ഇല്ലാത്തതിനെ തുടർന്നാണ് അംഗരക്ഷകനോട് പണം നല്‍കാന്‍ ആവശ്യപ്പെട്ടത്. ട്രംപിനുവേണ്ടി മമാത്രമല്ല, കൂടെ ഉണ്ടായിരുന്നവർക്കും വേണ്ടിയും ബർഗർ വാങങിയിരുന്നു.

വർഷങ്ങള്‍ കഴിഞ്ഞിട്ടും ട്രംപ് പണം തിരിച്ചു നല്‍കിയില്ല. ട്രംപ് നിലവില്‍ പ്രസിഡണ്ടല്ലെങ്കിലും മക്കേ ഇപ്പോഴും  കാത്തിരിക്കുകയാണ്. അദ്ദേഹം ഇപ്പോഴും എനിക്ക് കടപ്പെട്ടിരിക്കുന്നു. തിരിച്ചടയ്ക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, പക്ഷേ അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്തില്ല- 50 വയസുകാരൻ മക്കേ ഡെയ്‌ലി മെയിലിനോട് പറഞ്ഞു,

Latest News