കണ്ണൂർ- മോഡി വർഗീയതയുടെ ഉപാസകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാഗ്ദാന ലംഘനത്തിന്റെ അപോസ്തലനാണ് മോഡിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പിക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളമെന്ന് മോഡി ഓർക്കണം. കോൺഗ്രസും ബി.ജെ.പിയുമാണ് ഇരട്ട സഹോദരങ്ങളെന്നും പിണറായി പറഞ്ഞു.
അദാനിയുമായി കരാർ ഒപ്പുവെച്ചിട്ടില്ല. പൊതുമേഖല സ്ഥാപനവുമായാണ് കരാർ ഒപ്പുവെച്ചത്. പച്ച നുണ ആവർത്തിക്കുകയാണ് പ്രതിപക്ഷ നേതാവെന്നും മുഖ്യമന്ത്രി പറഞ്ഞു.