നാദാപുരത്തെ പതിനഞ്ചുകാരന്റെ മരണം; പുനരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്- നാദാപുരത്ത് പതിനഞ്ചുകാരന്റെ ദുരൂഹമരണം സംബന്ധിച്ച കേസ് പുനരന്വേഷിക്കാൻ ഉത്തരവ്. നാദാപുരം നരിക്കാട്ടേരി അസീസിന്റെ മരണം അന്വേഷിക്കാനാണ് ഉത്തരവ്. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. അസീസിനെ സഹോദരൻ സഫ് വാൻ കഴുത്തുഞെരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്നാണ് കേസ് വീണ്ടും അന്വേഷിക്കാൻ ഉത്തരവിട്ടത്. നേരത്തെ ഇതേ കേസ് തൂങ്ങിമരണം എന്ന നിലയിൽ അവസാനിപ്പിച്ചിരുന്നു. രണ്ടാനമ്മയിൽനിന്നും സഹോദരനിൽനിന്നും അസീസിന് പീഡനമുണ്ടായിരുന്നു.
 

Latest News