Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തെരഞ്ഞെടുപ്പ് പ്രചാരണം രുചിമേളയാക്കി യൂത്ത്‌ലീഗ് 

മലപ്പുറം യൂത്ത്‌ലീഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രുചിമേള.

മലപ്പുറം- തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി മുസ്‌ലിം യൂത്ത്‌ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി കേക്ക് മൽസരം സംഘടിപ്പിച്ചു. രുചിമേളം എന്ന പേരിൽ നടന്ന പരിപാടിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ നാൽപതോളം ടീമുകൾ പങ്കെടുത്തു. 
പി.ഉബൈദുല്ല എം.എൽ.എ രുചിമേളം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഫെബിൻ കളപ്പാടൻ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി.മുസ്തഫ, സെക്രട്ടറി പി.എ സലാം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നൗഫൽ കോഡൂർ, യൂത്ത് ലീഗ് ജില്ലാ ട്രഷറർ ബാവ വിസപ്പടി, ജില്ലാ പഞ്ചായത്ത് മെമ്പർ സലീന ടീച്ചർ, വനിതാ ലീഗ് ഭാരവാഹികളായ അഡ്വ.റജീന, അഡ്വ.റിൻഷ റഫീഖ്, എം.എസ്.എഫ് ഭാരവാഹികളായ ഫാരിസ് പൂക്കോട്ടൂർ, ജസീൽ പറമ്പൻ, നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷാഫി കാടേങ്ങൽ പ്രസംഗിച്ചു. ഭാരവാഹികളായ കെ.പി സവാദ് മാസ്റ്റർ, എ.പി ശരീഫ്, ഹുസൈൻ ഉള്ളാട്ട്,
ബാസിഹ് മോങ്ങം, സൈഫു വല്ലാഞ്ചിറ, എസ്.അദ്‌നാൻ, സലാം വളമംഗലം, ഷമീർ കപ്പൂർ, ഷമീർ ബാബു മൊറയൂർ, കെ.മൻസൂർ, റബീബ് ചെമ്മങ്കടവ്, ശിഹാബ് പെരിങ്ങോട്ടുപുലം, സിദ്ദീഖലി പിച്ചൻ എന്നിവർ നേതൃത്വം നൽകി. 
സലീം കൊടക്കാടൻ മത്സരം കോഡിനേറ്റ് ചെയ്തു. സജ്‌ന ഷാജിർ കോഡൂർ, ദിവ്യ കെ.കോട്ടക്കൽ, ഹാജറ കെ.മാണൂർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. 
ജൂബി ഷെറിൻ പാണക്കാട് പ്രത്യേക ഉപഹാരത്തിന് അർഹയായി. വിജയികൾക്ക് മുനിസിപ്പൽ ചെയർമാൻ പ്രൈസ് മണിയും മെമന്റോയും നൽകി.

Latest News