പ്രവാസി ഈസ്റ്റ് മേഖല  ബാല കലാസന്ധ്യ നടത്തി

റിയാദ് പ്രവാസി സാംസ്‌കാരിക വേദി ഈസ്റ്റ് മേഖല അവധിക്കാല പൊലിമ എന്ന പേരിൽ സംഘടിപ്പിച്ച കുട്ടികളുടെ കലാസന്ധ്യയിൽ നിന്ന്.

റിയാദ് - പ്രവാസി സാംസ്‌കാരിക വേദി ഈസ്റ്റ് മേഖല സംഘടിപ്പിച്ച അവധിക്കാല പൊലിമ എന്ന കുട്ടികളുടെ കലാസന്ധ്യ ശ്രദ്ധേയമായി. ഈസ്റ്റ് മേഖല പ്രസിഡന്റ് അഡ്വ. റെജി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം സൗമ്യ സുനിൽ ആശംസകൾ അറിയിച്ചു. ഡോ. ബഷീറ പർവീൺ വിശിഷ്ടാതിഥിയായി സംബന്ധിച്ചു. ആരോഗ്യവും, ഭക്ഷണ ശീലങ്ങളും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു. കൊച്ചു കലാ പ്രതിഭകളുടെ മികവുറ്റ അവതരണത്താൽ അനുഗൃഹീതമായിരുന്നു കലാസന്ധ്യ. റൈജു മുത്തലിബ് പരിപാടിക്കു ആതിഥേയത്വം നിർവഹിച്ചു. ഈസ്റ്റ് മേഖല എക്‌സിക്യൂട്ടീവ് അംഗം ഷഫീന സിദ്ദീഖ് സ്വാഗതവും നിഹാസ് നന്ദിയും പറഞ്ഞു. 
 

Latest News