മൃഗങ്ങള്‍ക്കും  റഷ്യ കോവിഡ് വാക്‌സിന്‍ നിര്‍മിച്ചു 

മോസ്‌കോ-കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൃഗങ്ങള്‍ക്കും വാക്‌സിന്‍ നിര്‍മ്മിച്ച് റഷ്യ. മൃഗങ്ങള്‍ക്കായി നിര്‍മ്മിച്ച ആദ്യ കൊറോണ വാക്‌സിന്‍ റഷ്യന്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണിവാക് കോവ് എന്നാണ് വാക്‌സിന്റെ പേര്. പരീക്ഷണത്തില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തത്. നായ, പൂച്ച, കുറുക്കന്‍, മിങ്ക് എന്നീ മൃഗങ്ങളിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. പരീക്ഷണത്തില്‍ വൈറസിനെതിരെ ആന്റി ബോഡികള്‍ ഉത്പാദിപ്പിക്കുന്നതായാണ് കണ്ടെത്തല്‍. ഈ മാസം തന്നെ വാക്‌സിന്‍ മൃഗങ്ങള്‍ക്ക് നല്‍കിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കൊറോണ മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്ക് പടരുമോ എന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. രണ്ട് പൂച്ചകളില്‍ ഇതിനോടകം തന്നെ കൊറോണയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
 

Latest News