കോഴിക്കോട്- കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം പ്രവചിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലായ ട്രൂ കോപ്പി തിങ്ക്. എല്‍.ഡി.എഫിന് 85- 95 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 45- 55 സീറ്റും എന്‍.ഡി.എക്ക് 0-2 സീറ്റുകളും മറ്റുള്ളവര്‍ക്ക് 0-1 സീറ്റുകളുമാണ് പ്രവചിക്കുന്നത്.
വോട്ടു ശതമാനത്തില്‍ ഇരുമുന്നണികള്‍ക്കും കഴിഞ്ഞ തവണത്തേതില്‍നിന്ന് വലിയ വ്യത്യാസമില്ല. എല്‍.ഡി.എഫ്- 44.2, യു.ഡി.എഫ്- 38.2, എന്‍.ഡി.എ- 15.4 ശതമാനം വീതം വോട്ടാണ് നേടുക. മറ്റുള്ളവര്‍ 2.2 ശതമാനവും.
വടക്കന്‍ കേരളത്തിലാണ് എല്‍.ഡി.എഫിന് കൂടുതല്‍ സീറ്റുകള്‍; 39-43. യു.ഡി.എഫിന് 17- 21, എന്‍.ഡി.എക്ക് 0-1 സീറ്റുവീതമാണ് വടക്കന്‍ കേരളത്തില്‍ ലഭിക്കുക.
മധ്യകേരളത്തില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം. എന്‍.ഡി.എക്ക് സീറ്റില്ലെന്നും പ്രവചനം. എല്‍.ഡി.എഫിന് 18-22, യു.ഡി.എഫിന് 19-23 സീറ്റുവീതം ലഭിക്കും.
തെക്കന്‍ കേരളത്തില്‍ എല്‍.ഡി.എഫിന് 26- 31, യു.ഡി.എഫിന് 9-13, എന്‍.ഡി.എക്ക് 0-1 സീറ്റുവീതം ലഭിക്കും.
മുഖ്യമന്ത്രിയുടെ പ്രകടനം വളരെ മികച്ചത് എന്ന് 52.4 ശതമാനം പേരും മികച്ചത് എന്ന് 26.9 ശതമാനം പേരും പറയുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രകടനം വളരെ മികച്ചത് എന്ന് 24.4 ശതമാനവും മികച്ചത് എന്ന് 33 ശതമാനവും പേര്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാറിന്റെ പ്രകടനം വളരെ മികച്ചതെന്ന് 40.8 ശതാനവും മികച്ചത് എന്ന് 34.8 ശതമാനവും പേര്‍ പറയുന്നു. പ്രതിപക്ഷത്തിന്റെ പ്രകടനം വളരെ മികച്ചതെന്ന് 21 ശതമാനവും മികച്ചത് എന്നത് 37.9 ശതമാനവും പറയുന്നു.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ 62.9 ശതമാനവും പറഞ്ഞത് റേഷന്‍കിറ്റ് അടക്കമുള്ള ക്ഷേമപ്രവര്‍ത്തനങ്ങളാണ്.
രാഷ്ട്രീയനിലപാടിന്റെ അടിസ്ഥാനത്തിലാണ് വോട്ട് െചയ്യുക എന്ന് 63.2 ശതമാനം പേരും പറയുന്നു. സ്ഥാനാര്‍ഥിയുടെ വ്യക്തിത്വത്തിന് 21.6 ശതമാനവും മത- സാമുദായിക പരിഗണനകള്‍ക്ക് 7.5 ശതമാനവും പ്രാദേശിക വിഷയങ്ങള്‍ക്ക് 7 ശതമാനവും വോട്ടുചെയ്യുന്നതായി സര്‍വേ പറയുന്നു.
മാര്‍ച്ച് 22 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലാണ് സര്‍വേ നടത്തിയത്.