ഗെയിം കളിക്കാന്‍ വീട്ടില്‍നിന്ന് പണം മോഷ്ടിച്ച് കൂട്ടുകാര്‍ക്കും റീചാര്‍ജ്; മൊബൈല്‍ ഷോപ്പില്‍ ബഹളം

മലപ്പുറം- കൂട്ടുകാരോടൊപ്പം ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ പതിനൊന്നു കാരന്‍ വീട്ടില്‍നിന്ന് പണം മോഷണം പതിവാക്കി. ചങ്ങരംകുളത്താണ് സംഭവം. വീട്ടില്‍നിന്ന് ഒന്നരലക്ഷത്തോളം രൂപ മോഷണം പോയതായി പറയുന്നു.
നാലു മാസത്തിനിടെ  11 കാരന്‍ 28,000 രൂപക്ക് റീചാര്‍ജ് ചെയ്തതായി കണ്ടെത്തി. കുട്ടികള്‍ മൊബൈല്‍ റീചാര്‍ജ് ചെയ്തിരുന്ന ചങ്ങരംകുളം ആലംകോട് മൊബൈല്‍ ഷോപ്പിന് മുന്നില്‍ തടിച്ചുകൂടിയവരെ പോലീസ് എത്തിയാണ് പിരിച്ചുവിട്ടത്.
വീട്ടിലെ മൊബൈലില്‍ 11കാരന്‍ വലിയ സംഖ്യക്ക് റീചാര്‍ജ് ചെയ്യുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു.  രക്ഷിതാക്കള്‍ മൊബൈല്‍ ഷോപ്പിലെത്തി ജീവനക്കാരനോട് വഴിക്കട്ടതോടെയാണ് ഷോപ്പിന് മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയത്.
പത്തും പതിനഞ്ചും പേര്‍ ഒരുമിച്ചാണ് വലിയ തുകക്ക് റീചാര്‍ജ് ചെയ്തിരുന്നതെന്ന് പറയുന്നു.

 

Latest News