സോഷ്യല്‍ മീഡിയയില്‍ സെക്‌സ് പരസ്യം നല്‍കി കബളിപ്പിക്കുന്ന സംഘം സൗദിയില്‍ പിടിയില്‍

റിയാദ് - സാമൂഹികമാധ്യമങ്ങളിലൂടെ യുവാക്കളെ കെണിയില്‍ വീഴ്ത്തി പെണ്‍വാണിഭ കേന്ദ്രത്തില്‍ എത്തിച്ച് നഗ്ന ഫോട്ടോകളെടുത്ത ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത് പതിവാക്കിയ മൂന്നംഗ സംഘത്തിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

പെണ്‍വാണിഭ കേന്ദ്രം സജ്ജീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്താണ് സംഘം യുവാക്കളെ കെണിയില്‍ വീഴ്ത്തി ബ്ലാക്ക്‌മെയിലിംഗിന് വിധേയമാക്കിയിരുന്നത്.

സാമൂഹികമാധ്യമങ്ങളില്‍ അശ്ലീല അക്കൗണ്ടുകള്‍ തുറന്ന് യുവാക്കളെ കെണിയില്‍ വീഴ്ത്തി ഫഌറ്റില്‍ എത്തിച്ച് പ്രതികള്‍ പണവും വിലപിടിച്ച വസ്തുക്കളും കവരുകയായിരുന്നു.  പ്രതികളുടെ കുറ്റസമ്മത മൊഴികള്‍ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷകള്‍ വിധിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.

 

Latest News