Sorry, you need to enable JavaScript to visit this website.

പ്രായം തളര്‍ത്താത്ത വീര്യവുമായി ഇവരുടെ തെരഞ്ഞെടുപ്പ് പ്രചാരണം

പുല്‍പള്ളി- ബത്തേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഐ.സി ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു വൃദ്ധ ദമ്പതികളും. രാഹുല്‍ഗാന്ധിയുടെ ട്വീറ്റിലൂടെ ദേശീയശ്രദ്ധ നേടിയ  സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മാത്യു-മേരി ദമ്പതികളാണ് ബാലകൃഷ്ണനുവേണ്ടി പ്രചാരണം നടത്തുന്നത്. സ്ഥാനാര്‍ഥിയുടെ ചിത്രം മുദ്രണം ചെയ്ത പോസ്റ്ററുമായി വീടിനു സമീപം വഴിയോരത്തുനിന്നാണ് 90 പിന്നിട്ട ദമ്പതികളുടെ തെരഞ്ഞെടുപ്പു പ്രചാരണം. വഴിയേ പോകുന്ന പരിചയക്കാരോട് ബാലകൃഷ്ണനെ വിജയിപ്പിക്കണമെന്നു ദമ്പതികള്‍ അഭ്യര്‍ഥിക്കുന്നുമുണ്ട്.

 

 

Latest News