കണ്ണൂരില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ പിടിച്ചു

കണ്ണൂര്‍ -  ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താഴെചൊവ്വയില്‍ ഉഗ്ര സ്‌ഫോടകശേഷിയുള്ള ഗുണ്ടുകള്‍ പിടികൂടി. താഴെചൊവ്വ  സാന്ത്വത്തില്‍ ബിജു എന്നയാളുടെ വീടിനു സമീപത്തുനിന്നും ഉത്സവങ്ങള്‍ക്കും മറ്റും വെടിക്കെട്ടുകള്‍ക്ക് ഉപയോഗിക്കുന്ന ഉഗ്ര സ്‌ഫോടകശേഷിയുള്ള 20 ഗുണ്ടു പടക്കങ്ങള്‍ ആണ്  കണ്ണൂര്‍ ടൗണ്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷൈജു. സി.ജിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രതി സ്‌ഫോടക വസ്തുക്കള്‍ അനധികൃത വില്‍പ്പനക്കായി കൊണ്ടു വച്ചതാണെന്ന് പോലീസ് പറഞ്ഞു.
റെയ്ഡിനെത്തിയ പോലീസിനെ കണ്ട പ്രതി സംഭവ സ്ഥലത്തുനിന്നു ഓടി രക്ഷപ്പെട്ടു. എസ്.ഐ സീതാറാം, എ.എസ്.ഐ റഷീദ്, ബാബു, എസ്.സി.പി.ഒ ബിനീഷ്, സി.പി.ഒ സജീഷ്, ഗഫൂര്‍ തുടങ്ങിയവരും റെയ്ഡില്‍ പങ്കെടുത്തു. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു അന്വേഷണം ഊര്‍ജിതമാക്കി.

 

Latest News