തായ് വാനില്‍ ട്രെയ്ന്‍ തുരങ്കത്തിനുള്ളില്‍ പാളം തെറ്റി അപകടം; 36 മരണം

തായ്‌പേയ്- കിഴക്കന്‍ തായ് വാനില്‍ തുരങ്കപാതയില്‍ ട്രെയ്ന്‍ പാളം തെറ്റിയുണ്ടായ ദുരന്തത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. 72 പേര്‍ക്ക് പരിക്കേറ്റു. തുരങ്കത്തിനുള്ളില്‍ നിന്നും പുറത്തേക്കു വന്ന ട്രെയ്‌നിന്റെ മുന്‍ഭാഗം ഒരു ട്രക്കിലിടിച്ചാണ് ദുരന്തമുണ്ടായത്. ഈ സമയം തുരങ്കത്തിനകത്തുണ്ടായിരുന്ന മൂന്ന് കോച്ചുകള്‍ പാളം തെറ്റി തുരങ്കമതിലിടിച്ച് തകരുകയായിരുന്നു. ട്രക്ക് ട്രെയ്‌നിലേക്കു വന്നു പതിച്ചതാണെന്നും റിപോര്‍ട്ടുണ്ട്. 

തകര്‍ന്ന കോച്ചുകള്‍ തുരങ്കത്തിനകത്തായാതിനാല്‍ രക്ഷാ പ്രവര്‍ത്തനം ഏറെ ശ്രമകരമാണ്. ഇപ്പോഴും തുടരുകയാണ്. 350ഓളം യാത്രക്കാരാണ് ട്രെയ്‌നിലുണ്ടായിരുന്നത്. ശരിയായ വിധ ട്രക്ക് പാര്‍ക്ക് ചെയ്തിരുന്നില്ലെന്നും ഇതാണ് കുട്ടിയിടിലേക്കു നയിച്ചതെന്നും ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം തായ് ടിവിലൂടെ പുറത്തു വന്ന ദൃശ്യങ്ങളില്‍ ട്രക്ക് താഴെ ട്രെനിലേക്കു വന്നു പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്.
 

Latest News