ന്യൂദല്‍ഹി- ആറു മാസത്തിനു ശേഷം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന, ഒറ്റ ദിവസത്തെ പുതിയ കോവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 81,484 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 469 പേര്‍ മരിച്ചു. ഡിസംബര്‍ ആറിനു ശേഷം ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1.23 കോടിയായി.
മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, പഞ്ചാബ്, കേരള, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ദിവസേന ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. 84.61 ശതമാനം കേസുകളും ഈ സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.