കണ്ണൂർ- വൈദ്യുതി ബോർഡിന്റെ ശ്രമങ്ങളെ താറടിച്ചു കാണിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദാനിയുടെ വൈദ്യുത വിതരണ കരാറാണോ നേരത്തെ കരുതിവെച്ച ബോംബെന്നും മുഖ്യമന്ത്രി ചോദിച്ചു. അങ്ങിനെയെങ്കിൽ അത് ചീറ്റിപ്പോയെന്നും എല്ലാ കരാറുകളും കെ.എസ്.ഇ.ബി വെബ്സൈറ്റിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






