Sorry, you need to enable JavaScript to visit this website.

VIDEO പോളിങിനു പിന്നാലെ അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് യന്ത്രങ്ങള്‍

ഗുവാഹത്തി- വ്യാഴാഴ്ച രണ്ടാം ഘട്ട പോളിങ് അവസാനിച്ചതിനു മണിക്കൂറുകള്‍ക്ക് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ (ഇവിഎം) ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ കണ്ടെത്തി. പഥര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോളിന്റെ കാറില്‍ കടത്തുകയായിരുന്ന ഇവിഎമ്മുമകളാണ് പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. 

ഇത്തരം സംഭവങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഇവിഎം ഉപയോഗത്തിന്റെ കാര്യത്തില്‍  എല്ലാ ദേശീയ പാര്‍ട്ടികളും പുനരാലോചന നടത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പു വേളകളില്‍ സ്വകാര്യ വാഹനങ്ങളില്‍ ഇവിഎം കടത്തുന്നത് പിടിക്കപ്പെടുമ്പോള്‍ സാധാരണയായി കണ്ടു വരുന്നത് അവ ബിജെപി സ്ഥാനാര്‍ത്ഥികളോ അവരുടെ സഹായികളുമായോ ബന്ധമുള്ള വാഹനങ്ങളായിരിക്കും എന്നതാണ്. ഒറ്റപ്പെട്ട സംഭവം എന്ന നിലയിലാണ് ഇത്തരം വിഡിയോകളോട് പ്രതികരിക്കുക. അല്ലെങ്കില്‍ വിഡിയോ പുറത്തു കൊണ്ടു വന്നര്‍ പരാജയഭീതിയിലാണെന്ന് തങ്ങളുടെ മാധ്യമ സന്നാഹങ്ങള്‍ ഉപയോഗിച്ച് ബിജെപി പ്രചരിപ്പിക്കും- ഇതാണ് അവരുടെ രീതി, പ്രിയങ്ക പറഞ്ഞു. 

അസമില്‍ വ്യാഴാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 39 മണ്ഡലങ്ങളില്‍ പോളിങ് നടന്നു. വൈകീട്ട് ആറു മണിവരെ 73.03 ശതമാനം പോളിങ് രേഖപ്പെടുത്തി. 

Latest News