തിരുവനന്തപുരം- വൈദ്യുതി ബോർഡും അദാനി ഗ്രൂപ്പും തമ്മിൽ 8850 കോടി രൂപയുടെ വഴിവിട്ട കരാറെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 25 വർഷത്തേക്ക് കൂടിയ വിലക്ക് വൈദ്യുതി വാങ്ങാനാണ് നീക്കമെന്നും ഇതുവഴി ആയിരം കോടിയുടെ ലാഭം അദാനിക്ക് ലഭിക്കുമെന്നും ചെന്നിത്തല ആരോപിച്ചു. കാറ്റിൽനിന്നുള്ള വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് 2.82 രൂപയ്ക്കും മറ്റു സ്രോതസുകളിൽനിന്നുള്ളത് യൂണിറ്റിന് ഒരു രൂപയ്ക്കുമാണ്. അദാനി-സർക്കാർ കള്ളക്കച്ചവടത്തിന്റെ ഫലമെന്ന് കരാറെന്ന് ചെന്നിത്തല ആരോപിച്ചു. 25 വർഷത്തേക്കുള്ള ദീർഘകാല കരാർ ഒരിടത്തുമില്ലെന്നും ചെന്നിത്തല പറഞ്ഞു.