പാലക്കാട്- മണ്ണാര്‍ക്കാട് തച്ചമ്പാറയില്‍ ഗ്യാസ് ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ലോറി െ്രെഡവറാണ് മരിച്ചത്. ചരക്ക് ലോറി കത്തിനശിച്ചു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്റ് കയറ്റിയ ലോറിയാണ് കത്തി നശിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം.
ഗ്യാസ് ടാങ്കറിലേക്ക് തീ പടരാത്തത് വന്‍ ദുരന്തം ഒഴിവാക്കി. അഗ്‌നിശമനസേന സ്ഥലത്തെത്തി വാതക ചോര്‍ച്ച ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. പ്രദേശവാസികള്‍ക്ക് ജാഗ്രത മുന്നറിയിപ്പും നല്‍കി.
കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറിയും പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഗ്യാസ് ടാങ്കറുമാണ് കൂട്ടിയിടിച്ചത്.






