ബി.ജെ.പിയുടെ പിന്തുണ ആവശ്യമില്ല, മതേതരത്വത്തിൽ വിശ്വസിക്കുന്നു-സി.ഒ.ടി നസീർ

തലശേരി- തലശേരിയിൽ ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന് ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി.ഒ.ടി നസീർ. പത്രിക തള്ളിയതിനെ തുടർന്ന് ബി.ജെ.പിക്ക് തലശേരിയിൽ സ്ഥാനാർത്ഥി ഇല്ല. ഈ സഹചര്യത്തിൽ സി.ഒ.ടി നസീറിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ പിന്തുണ ആവശ്യമില്ലെന്ന് നസീർ വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കാസർക്കോട്ട് നടന്ന പരിപാടിയിലാണ് നസീറിന് പിന്തുണ പ്രഖ്യാപിച്ചത്. എന്നാൽ പിന്തുണ ആവശ്യമില്ലെന്നും താനും തന്റെ പാർട്ടിയും മതനിരപേക്ഷ രാഷ്ട്രീയമാണ് ഉയർത്തിപ്പിടിക്കുന്നതെന്നും നസീർ വ്യക്തമാക്കി.
 

Latest News