Sorry, you need to enable JavaScript to visit this website.

ന്യായ് പദ്ധതിയിലൂടെ കേരളത്തിലെ സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കും- രാഹുൽ ഗാന്ധി

മുക്കം- കേരളത്തിൽ സാമ്പത്തികരംഗം സ്ഥംഭനാവസ്ഥയിലാണന്നും തൊഴിലില്ലായ്മ രൂക്ഷമാണന്നും രാഹുൽ ഗാന്ധി എം.പി. പറഞ്ഞു. ന്യായ് പദ്ധതിയിലൂടെ സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിച്ച് തൊഴിലില്ലായ്മ പരിഹരിക്കുമെന്നും അദ്ധേഹം പറഞ്ഞു. കൂടരഞ്ഞിയിൽ യു ഡി എഫ് സ്ഥാനാർത്ഥി സി.പി. ചെറിയ മുഹമ്മദിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് അധികാരത്തിലെത്തിയാൽ വയനാട് മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലക്ക് പുത്തൻ ഉണർവ് നൽകാൻ പ്രത്യേക പാക്കേജ് നടപ്പാക്കും. വയനാടിന്റെ വികസനത്തിനായി താൻ നിരവധി തവണ കേരള സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. പക്ഷെ ഒന്നും തന്നെ ചെയ്യാൻ തയ്യാറായില്ല. എന്നാൽ വയനാടിന്റെ വികസനത്തിനായി തന്റെ കൈകൾ ബന്ധിപ്പിക്കപ്പെടില്ലന്നും അദ്ധേഹം പറഞ്ഞു.  വർഗീയത വളർത്താനാണ് കേന്ദ്ര സർക്കാർ ശ്രമം.കേന്ദ്രത്തിൽ  ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താനും കേരളത്തിൽ അക്രമകാരികളെ തോൽപ്പിക്കുന്നതിനും യു ഡി എഫ് അധികാരത്തിലെത്തണം. വയനാട് മെഡിക്കൽ കോളേജിന്റെ പേരിൽ ബോർഡ് വെച്ചതല്ലാതെ മറ്റൊന്നും നടന്നില്ലന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. നേരത്തെ കൂടരഞ്ഞി ബസ്റ്റാന്റിലെത്തിയ രാഹുൽ ഗാന്ധി തുറന്ന വാഹനത്തിൽ നിന്നാണ് പ്രവർത്തകരോട് സംസാരിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥി സി.പി.ചെറിയ മുഹമ്മദ് മണ്ഡലത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപെടുത്തിയപ്പോൾ അതിനെല്ലാം ശ്രദ്ധയോടെ നൽകാനും രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ തയ്യാറായി. കെ.സി.വേണുഗോപാൽ, ഡി സി സി പ്രസിഡന്റ് യു. രാജീവൻ മാസ്റ്റർ, സി.കെ. കാസിം, സി.ജെ ആന്റണി, എം.ടി.അഷ്‌റഫ്, കെ.ടി.മൻസൂർ തുടങ്ങിയവർ സംസാരിച്ചു.
 

Latest News