Sorry, you need to enable JavaScript to visit this website.

മരുമകളുടെ അക്കൗണ്ടിലൂടെ മുഖം കാണിക്കാന്‍  ശ്രമിച്ച ട്രംപിനെ വീണ്ടും പൂട്ടി ഫേസ്ബുക്ക് 

വാഷിംഗ്ടണ്‍- മരുമകളുടെ അക്കൗണ്ടിലൂടെ തലകാണിക്കാന്‍ ശ്രമം നടത്തിയ മുന്‍ അമേരിക്കന്‍  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും വിലക്കി ഫേസ്ബുക്ക് . സ്വന്തം അക്കൗണ്ട് വിലക്കിയതിന് പിന്നാലെയാണ് മരുമകളുടെ അക്കൗണ്ടിലൂടെ തലകാണിക്കാന്‍ ട്രംപ് ശ്രമിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇതും കമ്പനി വിലക്കിയിരിക്കുകയാണ്. ട്രംപിന്റെ മകന്റെ ഭാര്യ ലാറയാണ് സ്വന്തം അക്കൗണ്ടില്‍ ട്രംപുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്.വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഫേസ്ബുക്ക് അത് നീക്കുകയായിരുന്നു. തുടര്‍ന്ന് ലാറയ്ക്ക് മുന്നറിയിപ്പോടു കൂടിയ ഒരു ഇമെയിലും ലഭിച്ചു. വീഡിയോയില്‍ ട്രംപിന്റെ ശബ്ദം വ്യക്തമാണെന്നും അതിനാല്‍ വീഡിയോ നീക്കം ചെയ്യുകയാണെന്നും ആയിരുന്നു സന്ദേശം. ഇനി ഇത്തരത്തില്‍ പ്രവര്‍ത്തിക്കരുതെന്നും ഫേസ്ബുക്ക് സന്ദേശത്തില്‍ വ്യക്തമാക്കി.
അമേരിക്കയില്‍ നടന്ന ക്യാപിറ്റോള്‍ ഹില്‍ കലാപത്തിന് പിന്നാലെയാണ് ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്തത്. രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ട്വിറ്റര്‍ ആണ് അക്കൗണ്ട് നിരോധിച്ചത്. തുടര്‍ന്ന് ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഷോപിഫൈ എന്നീ പ്ലാറ്റ്‌ഫോമുകളും ട്രംപിന്റെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്ക് നീക്കാന്‍ കമ്പനി തീരുമാനിച്ചിട്ടില്ലെന്നാണ് ഫേസ്ബുക്ക് സിഒഒ ഷെറില്‍ സാന്‍ബര്‍ഗ് പ്രഖ്യാപിച്ചത്. അതേസമയം സമൂഹമാദ്ധ്യമങ്ങള്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ പുതിയ പ്ലാറ്റ്‌ഫോം ആരംഭിക്കാനാണ് ട്രംപിന്റെ തീരുമാനം.

Latest News