കൂത്തുപറമ്പ്- ഫോണിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ ലോഡ്ജില്‍ കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കാസര്‍കോട് ബദ്ര ടുക്കം പുത്തൂര്‍ രാജീവ് കോളനിയിലെ ടി.എ. ഫായിസ് (26), ബദിയടുക്ക കമ്പാറിലെ പാലത്തൊട്ടി ഹൗസില്‍ അബ്ദുല്‍ മന്നാന്‍ (25) എന്നിവരാണ് പിടിയിലായത്.
മാഹി ഈസ്റ്റ് പള്ളൂര്‍ സ്വദേശിനിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ മാസം 28നായിരുന്നു പരാതിക്കാധാരമായ സംഭവം. മൊബൈലില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ പള്ളൂരില്‍ നിന്നും കാറില്‍ കയറ്റി മാങ്ങാട്ടിടം കണ്ടേരിയിലെ ലോഡ്ജില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. അതിനു ശേഷം പെണ്‍കുട്ടിയെ പളളൂരില്‍ തിരികെ എത്തിച്ച ശേഷം കടന്നു കളയുകയായിരുന്നു. പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.






