കാസർകോട്ട് യുവതി മക്കളുമായി ഒളിച്ചോടി; നാടുവിട്ടത് ഭര്‍ത്താവിന്റെ ബന്ധുവിനോടൊപ്പം

രാജപുരം- യുവതി മക്കളുമായി ഭര്‍ത്താവിന്റെ സഹോദരിയുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടി.  കോളിച്ചാല്‍ പ്രാന്തര്‍ ലകാവിലെ ചന്ദ്രന്റെ ഭാര്യ മായ(26)യാണ് ഭര്‍ത്താവിന്റെ സഹോദരിയുടെ ഭര്‍ത്താവായ റോയിക്കൊപ്പം വീടുവിട്ടത്. ഒരു വയസ്സുള്ള മകള്‍, മൂന്ന് വയസ്സുള്ള മകന്‍ എന്നിവരെയും കൂട്ടിയാണ് നാടുവിട്ടതെന്ന് പോലീസ് പറഞ്ഞു.
പ്രാന്തര്‍കാവിലെ ഭര്‍തൃ വീട്ടില്‍നിന്നും ചൊവ്വാഴ്ച  രാത്രി 10 മണിക്ക് ബളാല്‍ അരീക്കരയിലെ സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞാണ് മായ പോയത്. എന്നാല്‍ അരീക്കരയിലെ വീട്ടിലെത്തിയില്ല.  ഭാര്യയെയും മക്കളെയും കാണ്‍മാനില്ലെന്ന ചന്ദ്രന്റെ പരാതിയില്‍ രാജപുരം പോലീസ് കേസ്സെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മായ, റോയിക്കൊപ്പം പോയതായി വ്യക്തമായത്. മായയേയും മക്കളേയും കണ്ടെത്താന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചു.

 

 

Latest News