മക്കയിലും റിയാദിലും കൂടുതല്‍ മസ്ജിദുകള്‍ അടച്ചു; ഇന്ന് അടച്ചത് 14 പള്ളികള്‍

റിയാദ് - കോവിഡ് മുന്‍കരുതലിന്റെ ഭാഗമായ സൗദിയില്‍ ഇന്നലെ പതിനാലു മസ്ജിദുകള്‍ കൂടി ഇസ്‌ലാമികകാര്യ മന്ത്രാലയം താല്‍ക്കാലികമായി അടച്ചു. മക്ക പ്രവിശ്യയില്‍ ഏഴും റിയാദ് പ്രവിശ്യയില്‍ മൂന്നു മസ്ജിദുകള്‍ വീതവും തബൂക്ക്, കിഴക്കന്‍ പ്രവിശ്യ, അല്‍ഖസീം, അല്‍ജൗഫ് പ്രവിശ്യകളില്‍ ഓരോ പള്ളികളുമാണ് ഇന്ന് അടച്ചത്. അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി ഒമ്പതു മസ്ജിദുകള്‍ വീണ്ടും തുറന്നു. മക്ക, അല്‍ബാഹ പ്രവിശ്യകളില്‍ രണ്ടു മസ്ജിദുകള്‍ വീതവും കിഴക്കന്‍ പ്രവിശ്യ, അല്‍ഖസീം, റിയാദ്, അസീര്‍, ഉത്തര അതിര്‍ത്തി പ്രവിശ്യകളില്‍ ഓരോ മസ്ജിദുകളുമാണ് വീണ്ടും തുറന്നത്.

 

 

 

Latest News