ചെന്നൈ- നടി നയന്‍താരയും ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍റെ മകന്‍ ഉദയനിധിയും തമ്മില്‍ ബന്ധമുണ്ടെന്ന ബി.ജെ.പി നേതാവിന്‍റെ പരാമർശം വിവാദത്തില്‍.
തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പിയുടെ പ്രധാന പ്രചാരകരിലൊരാളായ രാധാ രവിയാണ് പ്രസംഗത്തിനിടെ ഇക്കാര്യം പറഞ്ഞത്. നയന്‍താരയും ഉദയനിധിയും തമ്മിലുള്ള ബന്ധം കാര്യമാക്കുന്നില്ലെന്നായിരുന്നു പരാമർശം.
ഇയാള്‍ പരസ്യമായി അസഭ്യം പറയുന്നയാളും പീഡകനുമാണെന്ന് പിന്നണി ഗായിക ചിന്മയി പ്രതികരിച്ചു. ഇയാളെ പാർട്ടി എന്തിനാണ് താരപ്രചാരകനായി നിയോഗിക്കുന്നതെന്നും ചിന്മയി ചോദിച്ചു.
2019 ല്‍ നയന്‍താരക്കെതിരെ മോശം പരാമർശം നടത്തിയ മുതിർന്ന നടന്‍ കൂടിയായ രാധാ രവിക്കെതിരെ ബി.ജെ.പി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. താല്‍ക്കാലികമായി പുറത്താക്കിയ അദ്ദേഹത്തെ പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.