കേരളത്തില്‍ എത്ര ലൗ ജിഹാദ് കണ്ടെത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞു; വർഗീയ പ്രചാരണം തള്ളണം-ശശി തരൂർ

തിരുവനന്തപുരം- കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രചാരണത്തില്‍ വീണു പോകരുതെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. കേരളത്തില്‍ ബി.ജെ.പിക്ക് എത്ര ലൗ ജിഹാദ് കേസുകള്‍ കണ്ടെത്താന്‍ സാധിച്ചുവെന്ന് ശശി തരൂർ ചോദിച്ചു.

ഇതിന്‍റെ പേരില്‍  വര്‍ഗീയ വിഷം ചീറ്റുന്ന പ്രചരണമാണ് ബി.ജെ.പി നടത്തുന്നത്. . ഈ വിഷയത്തില്‍ മലയാളികള്‍ വീണു പോകരുത്. വര്‍ഗീയമായി നാടിനെ വിഭജിക്കുന്ന പ്രചരണ തന്ത്രമാണിത്. കോണ്‍ഗ്രസ് അത് ഏറ്റുപിടിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല മുഖ്യ തെരഞ്ഞെടുപ്പ് വിഷയമല്ല. എന്നാല്‍ അത് പ്രധാനപ്പെട്ട വിഷയം കൂടിയാണ്. മതവിശ്വാസം വ്യക്തികളുടെ സ്വകാര്യ അവകാശമാണ്. ആചാര സംരക്ഷണം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ധാരയുമായി യോജിച്ചുപോകുന്നതാണെന്നും ശശി തരൂര്‍ അവകാശപ്പെട്ടു.

 

Latest News